Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Farmers

Palakkad

പ്ര​തീ​ക്ഷ​ക​ളും ആ​ശ​ങ്ക​ക​ളു​മാ​യി പു​തി​യ സീ​സ​ണി​നൊ​രു​ങ്ങി റ​ബ​ർ​ക​ർ​ഷ​ക​ർ

വ​ട​ക്ക​ഞ്ചേ​രി: വേ​ന​ൽ​വ​റു​തി പി​ന്നി​ട്ട് പു​തി​യൊ​രു ഉ​ത്പാ​ദ​ന സീ​സ​ണി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ. റ​ബ​റി​ന്‍റെ ഉ​യ​ർ​ന്ന​വി​ല ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഹൈ​ലൈ​റ്റ്.

ഇ​തി​നാ​ൽ മി​ക്ക​വാ​റും തോ​ട്ട​ങ്ങ​ളും കാ​ടു തെ​ളി​യി​ച്ച് പ്ലാ​സ്റ്റി​ക്കി​ട്ട് ഒ​രു​ക്കു​ന്ന തി​ര​ക്കു​ക​ളു​ണ്ട്. റ​ബ​ർ​മ​ര​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ പാ​വാ​ട​യു​ടു​ത്ത മ​ട്ടി​ലാ​ണ് പ്ലാ​സ്റ്റി​ക് ഇ​ട്ടു​നി​ൽ​ക്കു​ന്ന​ത്.

വേ​ന​ലി​ലെ ഉ​യ​ർ​ന്ന​വി​ല ഉ​ത്പാ​ദ​ന സീ​സ​ണി​ലും തു​ട​രു​മോ വി​ല 260 രൂ​പ​യും ക​ട​ന്ന് കു​തി​ക്കു​മോ വി​ല താ​ഴേ​ക്കു​പോ​കു​മോ എ​ന്നൊ​ക്കെ​യു​ള്ള ആ​ശ​ങ്ക​ക​ളും പ്ര​തീ​ക്ഷ​ക​ളും ഒ​പ്പ​മു​ണ്ട്. ഉ​ത്പാ​ദ​നം ഇ​ല്ലാ​തി​രു​ന്ന മാ​സ​ങ്ങ​ളി​ലാ​ണ് വി​ല ഉ​യ​ർ​ന്നു​നി​ന്ന​ത്. ഇ​തി​നാ​ൽ വ​ലി​യ മ​ന​ക്കോ​ട്ട​യൊ​ന്നും ക​ർ​ഷ​ക​ർ​ക്കു​മി​ല്ല. പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പു​ക​ളും വാ​ഗ്ദാ​ന​ങ്ങ​ളും മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്.

ഉ​യ​ർ​ന്ന വി​ല​യ്ക്ക് സ്ഥി​ര​ത​യു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ലെ​ന്നു എ​ള​വ​മ്പാ​ടം റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റും റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​യ നാ​ഷ​ണ​ൽ ക​ൺ​സോ​ർ​ഷ്യം ഓ​ഫ് റീ​ജ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ൻ​സി​ആ​ർ​പി​എ​സ്) ദേ​ശീ​യ ട്ര​ഷ​റ​റു​മാ​യ പി.​വി. ബാ​ബു പ​റ​ഞ്ഞു.ഉ​ത്പാ​ദ​ന​ത്തേ​ക്കാ​ൾ വ​ള​രെ ഉ​യ​രെ​യാ​ണ് ആ​വ​ശ്യ​മെ​ന്ന​ത് അ​നു​കൂ​ല ഘ​ട​ക​മാ​ണ്. അ​ന്താ​രാ​ഷ്ട്ര​വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തും പ്ര​തീ​ക്ഷ​യ്ക്ക് വ​ക​ന​ൽ​കു​ന്ന​താ​ണെ​ന്ന് ബാ​ബു പ​റ​ഞ്ഞു.

ത​ര​ണം ചെ​യ്യേണ്ടതു ഇ​വ​യെ​ല്ലാം...

മ​ഴ​ക്കാ​ല​ത്ത് ടാ​പ്പിം​ഗി​നു​വ​രു​ന്ന ചെ​ല​വു​ക​ളാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക​രെ അ​ല​ട്ടു​ന്ന​ത്. മ​ര​ത്തി​ൽ റെ​യി​ൻ ഗാ​ർ​ഡ് പി​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ക്കെ​ല്ലാം ഉ​യ​ർ​ന്ന വി​ല​യാ​യി. 200 മ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് ഇ​ടാ​ൻ ആ​വ​ശ്യ​മാ​യ പ​ത്തു​കി​ലോ പ്ലാ​സ്റ്റി​ക്കി​നി​പ്പോ​ൾ 200 രൂ​പ​യാ​ണ് വി​ല.

ചി​ല​യി​ട​ങ്ങ​ളി​ൽ 200 ക​ട​ന്നും വി​ല​യു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 140 രൂ​പ​യാ​യി​രു​ന്നു. 200 മ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ 25 കി​ലോ വ​രു​ന്ന പ​ശ​ക്ക് 1750 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 1400 രൂ​പ​യാ​യി​രു​ന്നു. 350 രൂ​പ​യു​ടെ വ​ർ​ധ​ന​വ് പ​ശ​യ്ക്ക് മാ​ത്ര​മു​ണ്ട്.പ്ലാ​സ്റ്റി​ക് റി​ബ​ൺ വി​ല​യും140 ൽ ​നി​ന്ന് 200 രൂ​പ​യാ​യി. 200 മ​ര​ത്തി​ന് ഒ​രു കി​ലോ റി​ബ​ൺ എ​ന്ന​താ​ണ് ക​ണ​ക്ക്.

പ്ലാ​സ്റ്റി​ക് ഉ​റ​പ്പി​ക്കാ​ൻ അ​ടി​ക്കു​ന്ന സ്റ്റാ​പ്ള​ർ പി​ന്നി​ന് മാ​ത്ര​മാ​ണ് വി​ല കൂ​ടാ​ത്ത​ത്. 200 മ​ര​ത്തി​ന് നാ​ല് ബോ​ക്സ് പി​ൻ വേ​ണം. ഒ​രു ബോ​ക്സ് പി​ന്നി​ന് 20 രൂ​പ​യാ​ണ് വി​ല. സ്റ്റാ​പ്ള​റും വാ​ങ്ങ​ണം.
പ്ലാ​സ്റ്റി​ക് മ​ര​ത്തി​ൽ പി​ടി​പ്പി​ക്കാ​ൻ ഒ​രു മ​ര​ത്തി​ന് 15 രൂ​പ​യാ​ണ് ചാ​ർ​ജ്. ടാ​പ്പിം​ഗ് കൂ​ലി ര​ണ്ട​ര മു​ത​ൽ​ക്കു​ണ്ട്. കീ​നാ​ശി​നി, വ​ള ടാ​പ്പിം​ഗി​നും ഷീ​റ്റ​ടി​ക്കാ​നും മ​റ്റു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​ത്തി​നും വ​ലി​യ വി​ല​യാ​ണ്. ഇ​തെ​ല്ലാം ത​ര​ണം ചെ​യ്തു വേ​ണം മ​ര​ങ്ങ​ൾ ടാ​പ്പിം​ഗ് ഒ​രു​ക്കാ​ൻ. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ്, അ​തി​രാ​വി​ലെ ടാ​പ്പിം​ഗി​ന് പോ​കു​മ്പോ​ഴു​ള്ള വ​ന്യ​മൃ​ഗ ഭീ​ഷ​ണി അ​ങ്ങ​നെ അ​ത്ര ശു​ഭ​ക​ര​മ​ല്ല റ​ബ​ർ​മേ​ഖ​ല​യും.

Latest News

Corehub Up